കാസർകോട്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ നിയോജക മണ്ഡലം സ്വാഗതസംഘം രൂപീകരണയോഗം ഡി.സി.സി. പ്രസിഡന്റ് പി.കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. ഭാരത് ജോഡോ യാത്രയുടെ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ജില്ലാ കോഡിനേറ്റർ വിനോദ് കുമാർ പള്ളയിൽ വീട് വിശദീകരിച്ചു. കോൺഗ്രസ് നേതാക്കളായ കെ. നീലകണ്ഠൻ, പി.എ അഷറഫലി, കരുൺ താപ്പ, മണ്ഡലം കോഡിനേറ്റർ എം. കുഞ്ഞമ്പു നമ്പ്യാർ, സി.വി ജെയിംസ്, ആർ. ഗംഗാധരൻ, അർജുനൻ തയലങ്കാടി, മണ്ഡലം പ്രസിഡന്റുമാരായ ഉമേഷ് അണങ്കൂർ, ബി,.എ ഇസ്മായിൽ, എം. രാജീവൻ നമ്പ്യാർ, എം. നാരായണൻ, കെ. പുരുഷോത്തമൻ, ബി. കരുണാകരൻ നമ്പ്യാർ, പി.കെ ഷെട്ടി, കെ.പി ബാലരാമൻ നായർ, എ.കെ നായർ, കെ.വി ദാമോദരൻ, എം. സീതാരാമൻ, എം.കെ ചന്ദ്രശേഖരൻ, അഡ്വ. സാജിദ് കമ്മാടം, എം. ഭവാനി, ജമീല അഹമ്മദ്, ഇ. അമ്പിളി, സി.ജി ടോണി, ഖാദർ മാന്യ, മാത്യു ബദിയടുക്ക, ജയശ്രീ ബദിയടുക്ക, എലിസബത്ത് ക്രസ്റ്റാ എന്നിവർ സംസാരിച്ചു. കാറഡുക്ക ബ്ലോക്ക് പ്രസിഡന്റ് കെ. വാരിജക്ഷൻ സ്വാഗതവും മുനീർ ബാങ്കോട് നന്ദിയും പറഞ്ഞു.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കാസർകോട് നിയോജക മണ്ഡലം സ്വാഗതസംഘം രൂപീകരണയോഗം ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ ഉദ്ഘാടനം ചെയ്യുന്നു