തലശ്ശേരി: ക്രിമിനൽ കേസിൽ ജില്ലാ സെഷൻസ് കോടതി ജാമ്യം നൽകുമ്പോൾ നൽകിയ ഉത്തരവുകൾ നിരന്തരം ലംഘിച്ചതിനാൽ പ്രതിയുടെ ജാമ്യം ജില്ലാ സെഷൻസ് ജഡ്ജ് റദ്ദാക്കി. ഇതു സംബന്ധിച്ചു ജില്ലാ ഗവ. പ്ലീഡർ അഡ്വ. കെ. അജിത്ത് കുമാറിന്റെ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്. എരുവേശി പുറങ്ങാട്ടെ ചെങ്ങംകരിയിൽ ഷിജോ മാത്യുവിന്റെ (42) ജാമ്യമാണ് കോടതി റദ്ദാക്കിയത്. പ്രതിക്കെതിരെ കുടിയാൻമല പൊലീസെടുത്ത ക്രിമിനൽ കേസിൽ കോടതി ജാമ്യം അനുവദിക്കുമ്പോൾ മേലിൽ മറ്റൊരു കേസിൽ ഉൾപ്പെടാൻ പാടില്ലെന്ന് നിഷ്‌കർഷിച്ചിരുന്നു. എന്നാൽ വീണ്ടും കേസിൽ ഉൾപ്പെട്ട് ജാമ്യഹരജിയുമായി എത്തിയപ്പോഴാണ് നിലവിലുള്ള എല്ലാ കേസുകളിലെയും ജാമ്യം ജില്ലാ കോടതി റദ്ദാക്കിയത്.