നീലേശ്വരം:വ്യാപാരി വ്യവസായി ഏകോപനസമിതി നീലേശ്വരം യൂണിറ്റ് വനിത വിംഗിന്റെ നേതൃത്വത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി ജില്ലാതല പൂക്കള മത്സരം, മൈലാഞ്ചിയിടൽ മൽസരങ്ങൾ സപ്തംബർ. 9ന് രാവിലെ 9 മുതൽ നീലേശ്വരം വ്യാപാരഭവൻ ഹാളിൽ നടക്കും. കൂടാതെ ചിരിക്കാതിരിക്കൽ , കസേരകളി. സ്പൂൺ റൈസ്, ബലൂൺ പൊട്ടിക്കൽ, ഓണപ്പാട്ട്, ലളിതഗാനം, എന്നീ മൽസരങ്ങളും നടക്കും. പൂക്കള മൽസരത്തിൽ ഒരു ടീമിൽ നാല് അംഗങ്ങൾക്ക് മൽസരിക്കാം. ഒന്ന് രണ്ട് മൂന്ന് സ്ഥാനം നേടുന്നവർക്ക് കാഷ് അവാർഡുകൾ നൽകും. വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ് പ്രസിഡന്റ് കെ.വി.സുരേഷ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്യും. വനിത വിംഗ് പ്രസിഡന്റ് ഷീനജ പ്രദീപ് അദ്ധ്യക്ഷത വഹിക്കും.എ.വിനോദ് കുമാർ, സി.പി.ശ്രീധരൻ, എം.മുഹമ്മദ് അഷ്റഫ് ,വി രാജൻ എന്നിവർ സംസാരിക്കും. വനിത വിംഗ് സെക്രട്ടറി ജയലക്ഷ്മി സുനിൽ സ്വാഗതവും ട്രഷറർ ബിന്ദുകൃഷ്ണകുമാർ നന്ദിയും പറയും. പൂക്കള മൽസരം, മൈലാഞ്ചിയിടൽ മത്സരത്തിൽ പങ്കെടുക്കുന്നവർ സെപ്തംബർ 5 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം .ഫോൺ: 9946531689, 7560930279.