plastic
പ്ളാസ്റ്റിക്

കൂത്തുപറമ്പ്:മാങ്ങാട്ടിടം പഞ്ചായത്തിലെ മെരുവമ്പായി, മൂന്നാം പീടിക, കൈതേരി എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ 150 കിലോയിലധികം നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ പിടികൂടി. പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മെരുവമ്പായി, മൂന്നാം പീടിക, കൈതേരി എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തിയത്.

പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുകൾ, ഡിസ്പോസിബൾ ഐറ്റംസ് തുടങ്ങിയവയാണ് പിടികൂടിയത്. പത്തു കടകളിൽ പരിശോധന നടത്തിയതിൽ ആറു കടകളിൽ നിന്നും നിരോധിത ഉത്പന്നങ്ങൾ പിടികൂടി. പഞ്ചായത്ത് സെക്രട്ടറി എ.സത്യന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസി: സെക്രട്ടറി ബിന്ദു യു.വി, എച്ച്.ഐമാരായ ബിനീഷ്, പ്രസൂൺ എന്നിവർ അടങ്ങിയ സംഘമാണ് മൂന്നാം പിടിക മെരുവമ്പായി, കൈതേരി എന്നിവിടങ്ങളിൽ പരിശോധന നടത്തിയത്. ആദ്യ ഘട്ടത്തിൽ വ്യാപാരികളിൽ നിന്നും ഫൈൻ ആയി 10,000 രൂപ വീതം ഈടാക്കി. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ വിൽക്കുന്നത് ആവർത്തിച്ചാൽ 25,000 രൂപ വരെഫൈൻ ഈടാക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി എ.സത്യൻ പറഞ്ഞു.