പാനൂർ: പൊയിലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസായ സി.കെ അനന്തൻ മാസ്റ്റർ സ്മാരക മന്ദിരത്തിൽ സാമൂഹ്യവിരുദ്ധർ കരി ഓയിൽ ഒഴിച്ച് വികൃതമാക്കി. നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കുന്ന സാമൂഹ്യ വിരുദ്ധരെ ഒറ്റപ്പെടുത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. മുൻപ് ഓഫീസിനു നേരെ നിരവധി തവണ ആക്രമണം ഉണ്ടായിട്ടുണ്ട്. വി. വിപിൻ, കെ.കെ ദിനേശൻ, പി.കൃഷ്ണൻ, സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. ഓഫീസ് ആക്രമണത്തിൽ കെ. മുരളീധരൻ എം.പി, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് , വി. സുരേന്ദ്രൻ, കെ.പി സാജു തുടങ്ങിയവർ പ്രതിഷേധിച്ചു.