പയ്യന്നൂർ: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) കണ്ണൂർ ജില്ല പഠന ക്യാമ്പ് ഇന്നും നാളെയും കാനായി യമുനാ തീരത്ത് നടക്കും. ഇന്ന് രാവിലെ 10ന് ജില്ലാ പ്രസിഡന്റ് വി. വിനോദിന്റെ അദ്ധ്യക്ഷതയിൽ മുൻ എം.എൽ.എ ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്ലാസുകളിൽ അഡ്വ: എം.എം. മോനായി , സി.എം. വിനയചന്ദ്രൻ, പി.എം. വഹീദ , അഡ്വ: ബി. അബ്ദുള്ള എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും. 28 ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്യും. എം.എം.മനോഹരൻ ഉപഹാരം സമർപ്പിക്കും.