ajmal
എം.ഡി. എം. എയുമായി പിടിയിലായ യുവാക്കള്‍

കൂത്തുപറമ്പ്:നിരോധിത മയക്കുമരുന്നായ എം. ഡി. എം. എയുമായി കൂത്തുപറമ്പിൽ രണ്ടു യുവാക്കൾ പിടിയിലായി. കൂത്തുപറമ്പ് ബസ് സ്റ്റാൻഡിന് സമീപത്തുള്ള മൈതാനത്തും നിന്നാണ് കൂത്തുപറമ്പ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം യുവാക്കളെ പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ഇവരുടെ വസ്ത്രത്തിലും സഞ്ചരിച്ച ഫിയറ്റ് കാറിൽ നിന്നും 1.76 ഗ്രാം എം.ഡി. എം.എ പിടികൂടിയത്. കോട്ടയം പൊയിൽ സ്വദേശിയായ മുഹമ്മദ് അജ്മൽ(24)കൂത്തുപറമ്പ് നരവൂർ സ്വദേശി സിജാഹ്(23) എന്നിവരാണ് പിടിയിലായത്. ബംഗ്ളൂരിൽ നിന്നെത്തിക്കുന്ന മയക്കുമരുന്ന് തങ്ങൾക്ക് ഇരിട്ടിയിൽ നിന്നാണ് ലഭിച്ചതെന്ന് ഇവർ ചോദ്യം ചെയ്യലിൽ മൊഴിനൽകിയതായി പൊലീസ് അറിയിച്ചു. മയക്കുമരുന്നിന്റെ ഉറവിടത്തെ കുറിച്ചു കൂടുതൽ അന്വേഷണം നടത്തിവരികയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ്. ഐ ദീപ്തി, എ. എസ്. ഐ പ്രേമൻ, ഡാൻസഫ് ടീം അംഗങ്ങളും സി.പി.ഒമാരുമായ അനൂപ്, രാഹുൽ എന്നിവരും പങ്കെടുത്തു.