1
കെ പി എസ് ടി എ യുടെ ഡി ഡി ഇ ഓഫീസ് മാർച്ച്‌

കാസർഗോഡ്: പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, ഉച്ച ഭക്ഷണത്തിനുള്ള തുക വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ്.ടി.എ. കാസർകോട് ജില്ലാക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപഡയറക്ടർ ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് പ്രശാന്ത് കാനത്തൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജി.കെ. ഗിരിജ, നിർവ്വാഹക സമിതി അംഗങ്ങളായ പി. ശശിധരൻ, എ.വി. ഗിരീശൻ, ജി.കെ. ഗിരീഷ്, കെ. അനിൽകുമാർ, ജില്ലാ സെക്രട്ടറി കെ. ശ്രീനിവാസൻ, കെ.വി. വാസുദേവൻ, അശോകൻ കോടോത്ത്, ഷീല ചാക്കോ, ജോർജ്ജ് തോമസ്, സി.എം. വർഗ്ഗീസ്, പി.ടി. ബെന്നി, ടി. അശോകൻ നായർ, സി.എം വർഗ്ഗീസ്, ജോസ് മാത്യു, പി.എസ്. സന്തോഷ് കുമാർ, എ. ജയദേവൻ, കെ. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ്.ടി.എ ജില്ലാക്കമ്മിറ്റി നടത്തിയ ഡി.ഡി.ഇ ഓഫീസ് മാർച്ച്‌