കാഞ്ഞങ്ങാട് : കേരളത്തിലെ ഇടതുമുന്നണി സർക്കാരിനെ അസ്ഥിരപ്പെടുത്താൻ രാജ്ഭവൻ കേന്ദ്രീകരിച്ച് ഗവർണ്ണർ നടത്തുന്ന ഭരണവിരുദ്ധ പ്രവർത്തനങ്ങളിൽ എൻ.സി.പി ജില്ല പ്രതിനിധി സമ്മേളനം പ്രതിഷേധിച്ചു. കാഞ്ഞങ്ങാട് പി. സ്മാരക മന്ദിരത്തിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് രവി കുളങ്ങര അദ്ധ്യക്ഷത വഹിച്ചു.

ജില്ല പ്രസിഡന്റായി സി.എ കരീം ചന്തേരയേയും വൈസ് പ്രസിഡന്റായി ടി. ദേവദാസിനെയും, ട്രഷറായി ബെന്നി നാഗമറ്റത്തെയുംസമ്മേളനം തിരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസർ പി. രാജേഷ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികളെ അനുമോദിച്ചു കൊണ്ട് അഡ്വ. സി.വി ദാമോദരൻ, സി. ബാലൻ, രാജു കൊയ്യോൻ, എം.വി സുകുമാരൻ, എ.വി അശോകൻ, ജോൺ ഐമൺ, എ.ടി വിജയൻ, ദാമോദരൻ ബെള്ളിഗെ, വസന്തൻ കാട്ടുകുളങ്ങര, പി.സി സീനത്ത്, ഷമീമ, ബ്ലോക്ക് പ്രസിഡന്റുമാരായ ടി. നാരായണൻ, എൻ.വി ചന്ദ്രൻ, ഇ.ടി മത്തായി, ഉബൈദുള്ള കടവത്ത്, മുഹമ്മദ് കൈക്കമ്പ എന്നിവർ പ്രസംഗിച്ചു.

എൻ.സി.പി ജില്ലാ പ്രസിഡന്റ് സിഎ കരീം ചന്തേര, വൈസ് പ്രസിഡന്റ് ടി. ദേവദാസ്, ട്രഷറർ ബെന്നി നാഗമറ്റം