mv-govindan
എം.വി ഗോവിന്ദൻ

കണ്ണൂർ: കണ്ണൂരിൽ നിന്നും സി.പി.എം സംസ്ഥാനസെക്രട്ടറി സ്ഥാനത്തേക്കുവരുന്ന ഏഴാമത്തെ നേതാവാണ് എം.വി ഗോവിന്ദൻ. എ.കെ.ജി, സി.എച്ച് കണാരൻ, ഇ.കെ നായനാർ, ചടയൻഗോവിന്ദൻ, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവർക്കു ശേഷമാണ് എം.വി ഗോവിന്ദൻ പാർട്ടി സംസ്ഥാന സെക്രട്ടറിയാവുന്നത്.

സീനിയോറിറ്റി പ്രകാരം ഇ.പി ജയരാജനാണ് സെക്രട്ടറിയാവേണ്ടതെങ്കിലും കേന്ദ്രകമ്മിറ്റി പാർട്ടിയെ നയിക്കാൻ എം.വി ഗോവിന്ദനെ നിയോഗിക്കുകയായിരുന്നു. ഇ.പി ജയരാജൻ ജില്ലാസെക്രട്ടറിയായിരിക്കെ ഹൈദരബാദിൽ പാർട്ടി കോൺഗ്രസിന് പോയി മടങ്ങിവരവെ 2002മുതൽ 2006 വരെ കണ്ണൂർ ജില്ലാസെക്രട്ടറിയായിരുന്നു ഗോവിന്ദൻ.

മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്കാ​ൾ​ ​വ​ലു​ത്
പാ​ർ​ട്ടി​ ​സ്ഥാ​നം​:​ ​പി.​കെ​ ​ശ്യാ​മള

ത​ളി​പ്പ​റ​മ്പ്:​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യാ​യി​ ​എം.​വി​ ​ഗോ​വി​ന്ദ​നെ​ ​തി​ര​ഞ്ഞെ​ടു​ത്ത​തി​ൽ​ ​സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ​ഭാ​ര്യ​യും​ ​ജ​നാ​ധി​പ​ത്യ​മ​ഹി​ളാ​ ​അ​സോ​സി​യേ​ഷ​ൻ​ ​ക​ണ്ണൂ​ർ​ ​ജി​ല്ലാ​സെ​ക്ര​ട്ട​റി​യു​മാ​യ​ ​പി.​കെ​ ​ശ്യാ​മ​ള​ ​പ്ര​തി​ക​രി​ച്ചു.​ ​മ​ന്ത്രി​സ്ഥാ​ന​ത്തെ​ക്കാ​ൾ​ ​പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് ​പാ​ർ​ട്ടി​സ്ഥാ​നം.​ ​പാ​ർ​ട്ടി​ ​ന​ൽ​കു​ന്ന​ ​ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ​ ​ഏ​റ്റെ​ടു​ത്ത് ​നി​റ​വേ​റ്റു​ക​യെ​ന്ന​ത്
സ​ന്തോ​ഷ​മു​ള്ള​ ​കാ​ര്യ​മാ​ണ്.​ ​മാ​ഷി​ന്റെ​ ​ക​ഴി​വി​നു​ള്ള​ ​അം​ഗീ​കാ​ര​മാ​ണ് ​സ്ഥ​ന​ല​ബ്ധി​യെ​ന്നും​ ​പി.​കെ​ ​ശ്യാ​മ​ള​ ​പ​റ​ഞ്ഞു.