ചെറുപുഴ: ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ചെറുപുഴ നവജ്യോതി കോളേജ് യൂണിയൻ മാരത്തൺ മൽസരം സംഘടിപ്പിച്ചു. പുളിങ്ങോത്ത് നിന്നും ചെറുപുഴയിലേയ്ക്ക് നടത്തിയ മത്സരം ചെറുപുഴ പഞ്ചായത്ത് പ്രസിഡൻറ് കെ.എഫ്. അലക്സാണ്ടർ ഫ്ളാഗ് ഓഫ് ചെയ്തു. ഫാ.സിജോയി പോൾ അദ്ധ്യക്ഷത വഹിച്ചു. കോളേജ് യൂണിയൻ ചെയർമാൻ ജസ്റ്റിൻ ജോസഫ് പ്രസംഗിച്ചു. മൽസരത്തിൽ പ്രാപ്പോയിൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഡോണറ്റ് ജയിംസ് ഒന്നാം സ്ഥാനം നേടി. നവജ്യോതി കോളെജിലെ അമൽ ലിൻസൺ രണ്ടാം സ്ഥാനം കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ പാലാവയൽ സെൻ്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ കെ.എസ്.വിഷ്ണുപ്രിയ ഒന്നാം സ്ഥാനവും നവജ്യോതി കോളേജിലെ റിൻസി തോമസ് രണ്ടാംസ്ഥാനവും നേടി. വിജയികൾക്ക് ചെറുപുഴ പോലീസ് സ്‌റ്റേഷൻ സബ് ഇൻസ്പെക്ടർ പി.എസ്.സഞ്ജയ്‌കുമാർ മെഡലുകളും ട്രോഫിയും ക്വാഷ് അവാർഡുകളും വിതരണം ചെയ്തു. സമാപന യോഗത്തിൽ ഫാ. ജ്യോതിസ് പുതുക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സുനീഷ് ജോർജ്, സ്റ്റെഫീന തോമസ്, കോളേജ് യൂണിയൻ സെക്രട്ടറി ജിതിൻ തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.