
തളിപ്പറമ്പ് : ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളന നടത്തിപ്പിനായി 501 അംഗ സംഘാടക സമിതി രൂപികരിച്ചു ഒക്ടോബർ 25, 26 തീയതികളിൽ തളിപ്പറമ്പിലാണ് സമ്മേളനം. തളിപ്പറമ്പ് കെ.കെ.എൻ പരിയാരം സ്മാരക ഹാളിൽ ചേർന്ന സംഘാടകസമിതി രൂപികരണയോഗo അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് പി.കെ.ശ്രീമതി ഉദ്ഘാടനം ചെയ്തു. ദേശീയ അസി. സെക്രട്ടറി എൻ.സുകന്യ, വനിതാ വികസന കോർപ്പറേഷൻ ചെയർമാൻ കെ.സി റോസക്കുട്ടി, സംസ്ഥാന ജോ. സെക്രട്ടറി എം.വി.സരള, ദീഷ്ണ പ്രസാദ്, സി.പി.എം ഏരിയാ സെക്രട്ടറി കെ.സന്തോഷ് എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് കെ.പി.വി.പ്രീത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ.ശ്യാമള സ്വാഗതവും ഏരിയാ സെക്രട്ടറി ടി ലത നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ.സന്തോഷ് (ചെയർമാൻ) , ഒ.സുഭാഗ്യം, പി.ടി രുഗ്മിണി, കെ.കൃഷ്ണൻ, കെ. ദാമോദരൻ, എം. വി. ജനാർദ്ധനൻ, കെ.കരുണാകരൻ, ഷിബിൻ കാനായി, ഓമന മുരളിധരൻ (വൈസ് ചെയർമാൻ), പി.കെ.ശ്യാമള(കൺവീനർ), പി.മുകുന്ദൻ, സി.എം.കൃഷ്ണൻ, ടി.ബാലകൃഷ്ണൻ, ടി.ലത, വി.സതിദേവി, കെ.നാരായണൻ, ശ്രീനാഥ് ( ജോ കൺവീനർ)