കണ്ണൂർ: തമിഴ്‌നാട് സ്വദേശിനിയായ യുവതിയെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നല്കി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതിയിൽ തമിഴ്‌നാട് സ്വദേശികളായ വിജേഷ് (28), മലർ (26) കണ്ടാലറിയാവുന്ന മ​റ്റൊരാൾ എന്നിവർക്കെതിരെ കണ്ണൂർ സി​റ്റി പൊലീസ് കേസെടുത്തു. ഇക്കഴിഞ്ഞ 27ന് രാവിലെയാണ് തൊഴിൽ നൽകാമെന്ന് പറഞ്ഞ് ചാലക്കുന്നിൽ നിൽക്കുകയായിരുന്ന യുവതിയെ മൂന്നംഗ സംഘം ഓട്ടോയിൽ കൂട്ടികൊണ്ടുപോയത്.

ജോലി കഴിഞ്ഞ് വൈകീട്ട് ഇതേ ഓട്ടോയിൽ മടങ്ങി വരുന്നതിനിടെ മഴ കാരണം സമീപത്തെ ക്വാർട്ടേഴ്‌സിലേക്ക് പോയിരുന്നു. ഇവിടെ വച്ച് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകുകയായിരുന്നുവെന്നാണ് പറയുന്നത്. പി​റ്റേന്ന് രാത്രി വരെ 32കാരിയായ ഭർതൃമതിയെ ഇവിടെ പാർപ്പിക്കുകയും ചെയ്തു. പി​റ്റേന്ന് സംഘം ഉപേക്ഷിച്ച് കടന്നുകളഞ്ഞതായും പറയുന്നു. നേരത്തെ പരിചയമുള്ളവരാണ് പീഡനത്തിനു പിന്നിലെന്നും ഇവരെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. നിർമ്മാണ തൊഴിലും ശുചീകരണവും ചെയ്യുന്നവരാണ്. സി​റ്റി സ്​റ്റേഷൻ പരിധിയിലെ വാടക വീടുകളിൽ താമസിച്ചാണ് പണികൾ ചെയ്തുവന്നിരുന്നത്.