car
പൊലീസ് പിടികൂടി കേസെടുത്ത വിദേശ നിർമ്മിത ആഡംബര കാർ

കാസർകോട് :ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറ്റി ഓടിച്ചു വിദ്യാർത്ഥികളുടെ പഠനം മുടക്കിയ ഒരു കോടിയിലധികം രൂപ വില വരുന്ന വിദേശ നിർമ്മിത ആഢംബര സ്പോർട്സ് കാർ പൊലീസ് പിടികൂടി കേസെടുത്തു. ഷാർജ രജിസ്ട്രേഷൻ നമ്പറുള്ള കാർ സ്കൂൾ കോമ്പൗണ്ടിനകത്തേക്ക് അനധികൃതമായി വാഹനമോടിച്ച് കയറ്റിയതിനും ശബ്ദ മലിനീകരണം ഉണ്ടാക്കും വിധം ഹോണടിച്ചും ഗ്രൗണ്ടിൽ റെയ്സിംഗ് നടത്തി പഠനാന്തരീക്ഷം തകർത്തതിനാണ് കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ പ്രിൻസിപ്പൽ ടോമി മേല്പറമ്പ പൊലീസിൽ പരാതി നൽകിയത്. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്ത് വാഹനം പിടിച്ചെടുത്തത്. വിദേശ വാഹനത്തിന്റെ രജിസ്ട്രേഷൻ, ഇന്ത്യയിൽ ഓടിക്കാനുള്ള പെർമിറ്റ് എന്നിവ പരിശോധിക്കുന്നതിന് കാസർകോട് മോട്ടോർ വാഹന വകുപ്പിന് പൊലീസ് കത്ത് നല്കിയിട്ടുണ്ട്.മേല്പറമ്പ് സ്റ്റേഷൻ പരിധിയിലെ എല്ലാ സ്കൂൾ പരിസരങ്ങളിലും വാഹന പരിശോധന കർശനമായി തുടരുമെന്ന്

ഇൻസ്‌പെക്ടർ ടി. ഉത്തംദാസ് പറഞ്ഞു.കുട്ടികളുടെ ശ്രദ്ധയാകർഷിക്കാൻ വേണ്ടിയും അനാവശ്യമായി കറങ്ങി നടക്കുന്നതുമായ വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്ത് നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.