eng

കണ്ണൂർ: ഈ വർഷത്തെ ക്യാംപസ് പ്ലേസ്‌മെന്റിൽ കണ്ണൂർ ഗവ. എൻജിനിയറിംഗ് കോളജിനു മികച്ച നേട്ടം. ഉയർന്ന ശമ്പളത്തിൽ 231 വിദ്യാർത്ഥികൾക്ക് 41ഓളം കമ്പനികളിലായി ജോലി ലഭിച്ചതായി പ്രിൻസിപ്പൽ വി.ഒ.രജനി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രതിവർഷം 12ലക്ഷം രൂപ ശമ്പളത്തിൽ കമ്പ്യൂട്ടർ സയൻസിലെ അവസാനവർഷ വിദ്യാർത്ഥിയായ ശിൽപ രാജീവനാണ് ഒന്നാമതെത്തിയത്. എക്‌സ്പറി കോർപറേഷനിലാണ് ശിൽപയ്ക്കു അവസരം ലഭിച്ചത്. ബി.ടെക്കിലെ യോഗ്യരായ 80ശതമാനം വിദ്യാർത്ഥികൾക്കും എം.ടെക്കിലെ യോഗ്യരായ 25ശതമാനം വിദ്യാർത്ഥികൾക്കും ഇതുവരെ ജോലി ലഭിച്ചു.

കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത്തവണ ഇരട്ടിയാണു പ്ലേസ്‌മെന്റിൽ വിദ്യാർത്ഥികൾക്ക് ജോലി ലഭിച്ചത്. അപ്ലൈഡ് മെറ്റീരിയൽസ്, ഇന്ത്യൻ ഓയിൽ അദാനി ഗ്രൂപ്പ്, ടാറ്റ പവർ തുടങ്ങിയ മുൻനിര കമ്പനികളാണ് റിക്രൂട്ട്‌മെന്റ് നടത്തിയത്. നേട്ടത്തിനു പിന്നിൽ കോളജിലെ ക്ലബുകളുടെ മികച്ച പ്രവർത്തനംകൂടിയാണെന്നു , പ്ലേസ്‌മെന്റ് കോഡിനേറ്റർ ഡോ. യു. സജേഷ് കുമാർ, അസി. പ്രൊഫസർമാരായ ഷിജിൻ മാണിയത്ത്, പി. അസ്ജാദ് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.