പയ്യന്നൂർ :നഗരസഭ 'ടേക്ക് എ ബ്രേക്ക് ' വഴിയോര വിശ്രമ കേന്ദ്രം തുറന്നു. ചെയർപേഴ്സൺ കെ.വി.ലളിത വഴിയോര വിശ്രമ കേന്ദ്രത്തിന്റെയും പൊതുശൗചാലയത്തിന്റെയും ഉദ്ഘാടനം നിർവ്വഹിച്ചു.വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ വി.വി.സജിത, സി.ജയ , വി.ബാലൻ, ടി.വിശ്വനാഥൻ, കൗൺസിലർമാരായ ഇക്ബാൽ പോപ്പുലർ, സുധ, ചിത്ര, ഇ.കരുണാകരൻ, ബി.കൃഷ്ണൻ , സി.ഡി. എസ് .ചെയർപേഴ്സൺ പി.പി.ലീല, നഗരസഭ സെക്രട്ടറി എം.കെ.ഗിരീഷ് തുടങ്ങിയവർ സംബന്ധിച്ചു.
പതിനഞ്ച് ലക്ഷം രൂപ ചെലവിൽ നഗരസഭ ഓഫീസിന് സമീപo പുതിയ ബസ് സ്റ്റാൻഡിനടുത്ത് നാലു ടോയ്ലറ്റുകളും ,
രണ്ട് മൂത്രപ്പുരകളും ഒരു വിശ്രമമുറിയും ഉൾപ്പെടെ നവീന സൗകര്യങ്ങളോടെയാണ് വഴിയോര വിശ്രമ കേന്ദ്രം നിർമ്മിച്ചിട്ടുള്ളത്.പുരുഷന്മാർക്കും, സ്ത്രീകൾക്കും വേണ്ടിയുള്ള ശുചിമുറികൾ പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. നഗരത്തിലെത്തുന്ന യാത്രക്കാർക്ക് പ്രയോജനകരമാകും. വിധമുള്ള വിശ്രമ കേന്ദ്രം കുടുംബശ്രീയുടെ മേൽനോട്ടത്തിൽ രാവിലെ 6 മുതൽ രാത്രി 8 വരെ വിശ്രമകേന്ദ്രം പ്രവർത്തിക്കും.