cpz-kudumbassree

ചെറുപുഴ: കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ കുടുംബശ്രീ കൂട്ടായ്മയിൽ പാടിയോട്ടുചാലിൽ കോഫി കിയോസ്ക് പ്രവർത്തനം തുടങ്ങി. ചെറുപുഴ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ലഘു ഭക്ഷണശാല കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ.എം.സുർജിത്ത് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ് ബാബു, പെരിങ്ങോം പഞ്ചായത്ത് പ്രസിഡന്റ് വി.എം.ഉണ്ണികൃഷ്ണൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ജില്ലാ പഞ്ചായത്തംഗം എം. രാഘവൻ, ചെറുപുഴ പഞ്ചായത്ത് വൈസ് പ്രസിഡൻറ് റെജി പുളിക്കൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ രജനി മോഹൻ, ചെറുപുഴ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷാന്റി കലാധരൻ, കെ.കെ. ജോയ്, എം. ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ.ദാമോധരൻ മാസ്റ്റർ, തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2,80,000 രൂപ ഉപയോഗിച്ചാണ് ചെറുപുഴ സി ഡി.എസ് കോഫി കിയോസ്ക് ആരംഭിച്ചത്. അഞ്ച് വനിതകളാന്ന് ഇവിടെ ജോലി ചെയ്യുന്നത്.