mvj

കണ്ണൂർ സർക്കാർ ക്ഷേമപെൻഷനുകൾ രാഷ്ട്രീയവത്ക്കരിക്കാനും തട്ടിപ്പ് നടത്താനുമായി നിയമവിരുദ്ധമായി വിതരണം ചെയ്ത കൊളച്ചേരി സർവീസ് സഹകരണ ബാങ്കിനെതിരെ നടപടി സ്വീകരിക്കണമെന്ന് സി പി.എം ജില്ലാസെക്രട്ടറി എം.വി ജയരാജൻ സർക്കാരിനോട് ആവശ്യപ്പെട്ടു.കൃത്യമായി പെൻഷൻ വിതരണം ചെയ്യാൻ ബഡ്ജറ്റിൽ തുക വകയിരുത്തുകയും പെൻഷൻ കമ്പനി ഉണ്ടാക്കുകയും ചെയ്തപ്പോൾ അതിനെ തകർക്കാൻ ശ്രമിച്ചവരാണ് യു.ഡി.എഫ്.പെൻഷൻ വാങ്ങുന്നവരുടെ വീടുകളിൽ പോയി നേരിൽകണ്ട് തുക നൽകണമെന്നാണ് വ്യവസ്ഥ. ഓരോ വീട്ടിലും പെൻഷൻ വിതരണം ചെയ്യുന്ന ജീവനക്കാർക്ക് വീടൊന്നിന് 50 രൂപ പ്രതിഫലവും നൽകുന്നുണ്ട്. എന്നാൽ വീടുകളിൽ കയറാതെ ലീഗ് ഓഫീസിൽ എത്തിച്ചേരാൻ ലീഗ് മെമ്പർ വാട്സ്അപ്പിലൂടെ സന്ദേശം നൽകുകയും, അവിടെ വച്ച് വിതരണം ചെയ്യുകയും ചെയ്തത് നിയമവിരുദ്ധമായ നടപടിയാണ്. കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്കിന്റെ പരിധിയിൽ വരുന്ന പാമ്പുരുത്തിയിലാണ് ഈ സംഭവമെങ്കിലും ഇത് ഒറ്റപ്പെട്ട കാര്യമല്ല. സമഗ്രമായ അന്വേഷണം നടത്തുകയും ചട്ടവിരുദ്ധമായി പെൻഷൻ വിതരണം ചെയ്ത ബേങ്ക് ഭരണസമിതിയുടെയും ബേങ്ക് ജീവനക്കാരുടെയും പേരിൽ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് എം.വി ജയരാജൻ ആവശ്യപ്പെട്ടു.