കണ്ണൂർ: മതേതരത്വവും ജനാധിപത്യസമീപനവും ഉയർത്തിപ്പിടിച്ച് രാജ്യത്തെ ജനങ്ങളെ ഒന്നായി നിലകൊള്ളാൻ ആഹ്വാനം ചെയ്യുന്ന ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ രാഷ്ട്രീയമുന്നേറ്റത്തിനാകും വഴിയൊരുക്കുകയെന്ന് എ.ഐ.സി.സി സെക്രട്ടറി പി.വിശ്വനാഥൻ പറഞ്ഞു.ബി.ജെ.പി ഉയർത്തുന്ന ഫാസിസ്റ്റ് ഭീഷണിയെ രാജ്യമെമ്പാടും പ്രതിരോധിക്കാൻ കോൺഗ്രസിനു മാത്രമേ സാധിക്കുകയുള്ളൂ
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘാടക സമിതി രൂപീകരണ യോഗം ഡി.സി.സി ഓഫീസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാഥയുടെ സംഘാടക സമിതി ഓഫീസ് ഡി.സി..സി ഓഫീസിൽ ഉൽഘാടനം ചെയ്തു യോഗത്തിൽ ഡി.സി സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു ജാഥ കോർഡിനേറ്റർ സതീശൻ പാച്ചേനി, സജീവ് മാറോളി, എം.നാരായണൻ കുട്ടി, കെ.പ്രമോദ്, കെ.സി മുഹമ്മദ് ഫൈസൽ, കെ.സി വിജയൻ , മുഹമ്മദ് ബ്ലാത്തൂർ , എം.പി.ഉണ്ണികൃഷ്ണൻ, രജനി രമാനന്ദ്, റീന കോയ്യോൻ, പി.മുഹമ്മദ് ഷമ്മാസ് , സന്തോഷ് കണ്ണംവള്ളി തുടങ്ങിയവർ സംസാരിച്ചു.