photo

പഴയങ്ങാടി: തൊണ്ണൂറു കുപ്പി മാഹിമദ്യം അപകടത്തിപെട്ട കാറിൽ നിന്ന് പിടിച്ചെടുത്ത കേസിലെ മുഖ്യപ്രതി കാഞ്ഞങ്ങാട് കല്യാൺ റോഡിലെ മനുരാജ്(26)നെ കണ്ണപുരം പൊലീസ് പിടികൂടി.കഴിഞ്ഞ മാസം അഞ്ചിന് രാത്രിയാണ് സംഭവം.കണ്ണപുരം യോഗശാലയിൽ വച്ച് ചെറുകുന്ന് തറയിൽ നിന്നും ഇരിണാവിലേക്ക് പോകുന്ന കാറിൽ അമിതവേഗതയിൽ കണ്ണൂർ ഭാഗത്തുനിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്ന കാറിടിച്ചത്.കണ്ണൂർ ഭാഗത്ത് നിന്ന് കാറോടിച്ചവർ താക്കോലെടുത്ത് ഇറങ്ങിയോടിയതിനെ തുടർന്ന് സംശയം തോന്നിയ കണ്ണപുരം പൊലീസ് കാർ പരിശോധിച്ചപ്പോഴാണ് തൊണ്ണൂറ് കുപ്പി മാഹിമദ്യം കണ്ടെടുത്തത്. പയ്യന്നൂരിലെ ബാർ ഹോട്ടലിൽ എസ്‌ .ഐ.സാംസൺ, സീനിയർ സി.പി.ഒ പ്രതീപൻ,സി.പി.ഒ ഷാനിദ് എന്നിവർ ചേർന്നാണ് സാഹസികമായി പ്രതിയെ പിടികൂടിയത്.