കോഴിക്കോട്: വായ്പാ കുടിശിക നിവാരണത്തിനായി കേരള ബാങ്കിൽ 'മിഷൻ 100 ഡേയ്‌സ്'പദ്ധതിക്ക് തുടക്കമായി. വിവിധ കാരണങ്ങളാൽ തിരിച്ചടവ് മുടങ്ങിയ വായ്പകൾ അടച്ചു തീർക്കാൻ അവസരമൊരുക്കുന്നതിനാണ് നൂറുദിന കർമ്മ പദ്ധതി ആരംഭിച്ചത്. നവംബർ 8 വരെ നീണ്ടുനിൽക്കുന്ന പദ്ധതി വഴി കിട്ടാക്കടം അഞ്ച് ശതമാനത്തിൽ താഴെയാക്കുക എന്നതാണ് ലക്ഷ്യം.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കേരള ബാങ്ക് ഡയറക്ടർ ഇ.രമേശ് ബാബു നിർവഹിച്ചു. റീജിയണൽ ജനറൽ മാനേജർ സി.അബ്ദുൽ മുജീബ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർ കെ. ദിനേശൻ പദ്ധതി വിശദീകരിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർമാരായ കെ.എം.റീന, തോമസ് ജോൺ, സഹകരണ വകുപ്പ് ഡെപ്യൂട്ടി രജിസ്ട്രാർ പി.ബീന, അസി. രജിസ്ട്രാർ പി.സി.സുനിൽകുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ ഇൻചാർജ് ഐ.കെ.വിജയൻ, പി.പ്രേമാനന്ദൻ, പി.കെ.രാജേഷ് എന്നിവർ പ്രസംഗിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർ പി.ബാലഗോപാലൻ സ്വാഗതവും എം.എസ്.ദീപ നന്ദിയും പറഞ്ഞു.