rotery
പാലിയേറ്റീവിന് ഇന്റൻസീവ് കെയർ യൂനിറ്റ് നടപ്പിലാക്കുന്ന ജീവകാരുണ്യ പ്രവർത്തനം ഡോ: കെ മുഹമ്മദ് മുല്ലക്കോസ് നിർവ്വഹിക്കുന്നു

വടകര: റോട്ടറി പാലിയേറ്റീവ് രംഗത്ത് നടപ്പാക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ സജീവമാക്കുന്നു. പയ്യോളി സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റിവിന് ഇന്റൻസീവ് കെയർ യൂണിറ്റ് കോട്ടും ബെഡും, നൽകി തുടക്കമായി. വടകര റോട്ടറി പ്രസിഡന്റ്‌ ഡോ. കെ. മുഹമ്മദ്‌ മുല്ലാക്കാസ് ഉദ്ഘാടനം ചെയ്തു. സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് ചെയർമാൻ നഗരസഭാ കൗൺസിലർ കെ. കെ ഖാലിദ്, വൈസ് ചെയർമാൻ ഇക്ബാൽ കായിരിക്കണ്ടി എന്നിവർ ഉപകരണങ്ങൾ ഏറ്റുവാങ്ങി. റോട്ടറി സെക്രട്ടറി ഡോ. അഫ്സൽ ഉസ്മാൻ, കെ. ഹാഷിം, പി. കരുണാകരൻ, റോട്ടറി സർവീസ് പ്രൊജക്ട് ചെയർമാൻ പി. പി. രാജൻ, കെ. കെ. ഖാലിദ്, ഇക്ബാൽ കായിരിക്കണ്ടി എന്നിവർ പ്രസംഗിച്ചു.