news
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ .ടി നഫീസ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: കുറ്റ്യാടി ഗവ.ഹയർ സെക്കൻഡറി ഹൈസ്കൂൾ 88, 89 സൗഹൃദം ഗ്രൂപ്പ് സംഘടിപ്പിച്ച "സ്നേഹാദര"ത്തിൽ ഗുരുവന്ദനവും വിവിധ പരീക്ഷകളിൽ മികച്ച രീതിയിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ ചടങ്ങ് ഉദ്ഘാടനംചെയ്തു. കൂട്ടായ്മ ഒരുക്കിയ ''ഒരു വട്ടം കൂടി" സ്നേഹാദരത്തിൽ ബാച്ചിലെ നാൽപ്പതിലധികം അംഗങ്ങളും ബന്ധുക്കളുമാണ് ഒത്തുചേർന്നത്. പ്രമോദ് ഊരത്ത് അദ്ധ്യക്ഷത വഹിച്ചു. ദിനേശ് ടി.എം, ബിന്ദു കെ .പി യു.കെ അർജുനൻ എന്നിവർ പ്രസംഗിച്ചു. അദ്ധ്യാപകരായ വി.പി .മൊയ്തു, ബാലകൃഷ്ണൻ എൻ.പി, രാജേന്ദ്രൻ പി, രവീന്ദ്രൻ കെ പി ,കുങ്കർ, കുഞ്ഞമ്മദ് കുട്ടി, ജിനചന്ദ്രൻ കെ.പി അമ്മദ് എന്നിവരെ ആദരിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് മെമന്റോ നൽകി. തുടർന്ന് കലാപരിപാടികൾ അരങ്ങേറി. കെ.പി. മനോജ്‌ സ്വാഗതം പറഞ്ഞു.