കുറ്റ്യാടി: സഹകരണ മേഖ ലയെ തകർക്കാനുള്ള കോർപ്പറേറ്റ് അജണ്ടക്കെതിരെ സഹകാരികളും ജീവനക്കാരും ഒറ്റക്കെ ട്ടായി പ്രതിഷേധിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ (എ.ഐ.റ്റി. യു.സി.) സംസ്ഥാന പ്രസിഡന്റ് വിത്സൺ ആന്റണിയും ജനറൽ സെക്രട്ടറി വി.എം. അനിലും അഭർത്ഥിച്ചു.
കേരളത്തിലെ സഹകരണ മേഖലയിലെ വിശ്വാസ്യത തകർത്ത് നിക്ഷേപങ്ങൾ സ്വകാര്യ കോർപ്പറേറ്റ് സ്ഥാപനങ്ങളിലേക്ക് ഒഴുക്കാൻ ചില മുഖ്യധാര മാദ്ധ്യമങ്ങൾ കൂടി കൂട്ട് നിൽക്കുന്നത് പ്രതിഷേധാർഹമാണ്. പ്രളയത്തിലും കൊറോണയിലും പെട്ട് നട്ടം തിരിഞ്ഞ സാധാരണക്കാരെ സഹായിക്കാൻ സഹകരണ പ്രസ്ഥാനം കോടിക്കണക്കിന് രൂപയുടെ സഹായമാണ് നൽകിയത്. കെയർഹോം പദ്ധതി, ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന, വാക്സിൻ ചലഞ്ച്, എന്നിവയിലും സാമൂഹ്യ സുരക്ഷ പെൻഷൻ, കെ.എസ്.ആർ.റ്റി.സി. പെൻഷൻ, കൃഷിക്കാരെ സഹായിക്കൽ തുടങ്ങി സഹകരണ മേഖല ചെയ്യുന്നവ ഇത്തരക്കാർ ബോധപൂർവ്വം ഇത്തരക്കാർ മറക്കുകയാണ്.