വടകര : ജനതാദൾ എസ് വടകര മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ സ്കൂളിൽ നടന്ന കുറ്റിയിൽ നാരായണൻ അനുസ്മരണ സമ്മേളനം ജനതാദൾ എസ് ദേശീയ സമിതി അംഗവും മുൻ മന്ത്രിയുമായ സി.കെ നാണു ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ വളർച്ചയിലും വിദ്യാഭ്യാസ മേഖലയിലെ ഉയർച്ചയിലും കുറ്റിയിലിന് വലിയ പങ്ക് വഹിക്കാൻ കഴിഞ്ഞതായും സി.കെ നാണു അഭിപ്രായപ്പെട്ടു. ടി.ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. എസ് .എൻ .ഡി. പി നേതാവ് ബാബു പൂതം പാറ 'മുഖ്യ പ്രഭാഷണം നടത്തി.കെ.ലോഹ്യ 'കെ.കെ. ജനാർദ്ധനൻ, ടി.എൻ.കെ.ശശീന്ദ്രൻ ,അടിയേരി രവീന്ദ്രൻ, സി.എച്ച് ബാബു പ്രസംഗിച്ചു.കെ.പ്രകാശൻ സ്വാഗതവും ബൈജു പൂഴിയിൽ നന്ദിയും പറഞ്ഞു. ജനതാദൾ എസ് വടകര മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ സ്കൂളിൽ നടന്ന കുറ്റിയിൽ നാരായണൻ അനുസ്മരണ സമ്മേളനം ജനതാദൾ എസ് ദേശീയ സമിതി അംഗവും മുൻ മന്ത്രിയുമായ സി.കെ നാണു ഉദ്ഘാടനം ചെയ്യുന്നു.