kunnamangalam-news
ബനാന ബാങ്ക് പെരുവയൽ ക്ലസ്റ്റർ ഉദ്ഘാടനം വാഴതൈ വിതരണ ചെയ്തുകൊണ്ട് പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുഹറാബി നിർവ്വഹിക്കുന്നു

കുന്ദമംഗലം: വേങ്ങേരി നിറവിന്റെ ബനാന ബാങ്ക് പെരുവയലിൽ ആരംഭിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. വാഴത്തൈ വിതരണം പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഹറാബി ഉദ്ഘാടനം ചെയ്തു. അംഗത്വ വിതരണോദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അനിൽകുമാർ നിർവഹിച്ചു. പെരുവയൽ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ സുഹറ, ആർ.വി.ജാഫർ എന്നിവർ പ്രസംഗിച്ചു. ബാബു പറമ്പത്ത് ക്ലാസെടുത്തു. പെരുവയൽ ഗ്രാമപഞ്ചായത്ത് ഒന്നാംവാർഡ് മെമ്പർ പ്രീതി കളരിയിൽ അദ്ധ്യക്ഷത വഹിച്ചു. ശശിധരൻ പുല്ലങ്കോട് സ്വാഗതവും പി.ജൂണാർ നന്ദിയും പറഞ്ഞു.