അത്തോളി:കൊളക്കാട് ഗവ. വെൽഫെയർ സ്കൂളിന് ലഭ്യമായ സ്ഥലം ഏറ്റെടുത്ത് സ്വന്തമായി കെട്ടിടം നിർമ്മിക്കണമെന്ന് കൊളക്കാട് വെൽഫെയർ സ്കൂൾ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് മെമ്പർ എ.എം വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തകൻ പി.ടി ഹരിദാസ്, ഗ്രാമപഞ്ചായത്ത് മെബർ ഫൗസിയ ഉസ്മാൻ , കെ.വി കുമാരൻ, സുരേന്ദ്രൻ പുത്തൂരാൻ, വി.എം സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു. വെൽഫെയർ സ്കൂൾ സംരക്ഷണ സമിതി ഭാരവാഹികളായി എ.എം വേലായുധൻ( ചെയർമാൻ), പി.ടി ഹരിദാസ് , ഫൗസിയ ഉസ്മാൻ(വൈസ് ചെയർമാൻമാർ) , വി.എം സുരേഷ് ബാബു(കൺവീനർ) , കെ.വി കുമാരൻ , സുരേന്ദ്രൻ പുത്തൂർ(ജോയിന്റ് കൺവീനർമാർ), എ.എം രാജു , ശകുന്തള കുനിയിൽ, ജുനൈസ് പി , വാസുകരിനിറ്റിക്കൽ , ലത്തീഫ് ചെറിയങ്ങോട്ട് ,ഇ.എം വേലായുധൻ, രാജൻ പി.കെ(എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.