പേരാമ്പ്ര: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ജാനകിക്കാട് ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള റോഡ് തകർന്ന് യാത്ര ദുഷ്കരമായായി. റോഡ് മുഴുവൻ പൊട്ടിപ്പൊളിഞ്ഞ് കിടന്നിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ജാനകിക്കാട്ടിൽ നിന്നും മുള്ളൻ മൂന്ന് ഭാഗത്തേക്കുള്ള പാതയാണ് കുണ്ടും കുഴിയുമായി തകർന്നത് . ഇരുചക്ര വാഹനങ്ങളുൾപ്പെടെ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാകുകയാണ്. റോഡിന്റെ ശോചനീയാവസ്ഥമൂലം വിദേശികളടക്കം നിരവധി ടൂറിസ്റ്റുകളാണ് ഇവിടെയെത്താൻ ബുദ്ധിമുട്ടുന്നത്. കുട്ടികൾക്ക് 15 രൂപയും, മുതിർന്നവർക്ക് 30 രൂപയും , വിദേശികൾക്ക് 50 രൂപയും ടിക്കറ്റിനത്തിൽ വാങ്ങുന്നുണ്ടെങ്കിലും ഇവിടെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സ്ഥലമൊരുക്കിയിട്ടില്ലെന്നും ആരോപണം ഉയരുന്നുണ്ട്.

ഫോട്ടോ: യാത്ര ദുഷ്കരമായജാനകിക്കാട് ഇക്കോ ടൂറിസ്റ്റ് കേന്ദ്രം

റോഡ്