കുന്ദമംഗലം: കെ.എസ്.എസ്.പി.യു. ചാത്തമംഗലം യൂണിറ്റ് പെൻഷൻകാർക്ക് ഏകദിന ശിൽപ്പശാല നടത്തി. ദൈനംദിന ആവശ്യങ്ങൾക്കുള്ള മൊബൈൽ ആപ്പുകൾ, സൈറ്റുകൾ, മെഡിസെപ്പ് സ്റ്റാറ്റസ് , ഐ.ഡി.കാർഡ് എടുക്കൽ എന്നിവ ശില്പശാലയിൽ പരിചയപ്പെടുത്തുകയും പരിശീലനം നൽകുകയും ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് കെ.ഭരതൻ അദ്ധ്യക്ഷത വഹിച്ചു. ടി. സുബ്രഹ്മണ്യൻ, വി.മനോജ് കുമാർ, സി.പി.പ്രേമൻ എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി. എം.കെ.വേണു സ്വാഗതവും, പി.മധുസൂദനൻ നന്ദിയും പറഞ്ഞു.