കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് പ്രശ്നോത്തരി സംഘടിപ്പിച്ചു.

ഹൈസ്കൂൾ വിഭാഗത്തിൽ ശ്രീശ്രിത എം. ( പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ ) ഷെൽന പി. (സി. കെ.ജി ഹയർ സെക്കൻഡറി ) എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.ഹൈസ്കൂൾ വിഭാഗത്തിൽ ഗോപിക പി. എസ് (ഗവ. ഗേൾസ് ഹയർ സെക്കൻഡറി ) , സ്വാമിനാഥ് (തിരുവങ്ങൂർ ഹയർ സെക്കൻഡറി ) എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് മത്സര പരിപാടി ഉദ്ഘാടനം ചെയ്തു. സ്‌ഥിരം സമിതി ചെയർമാൻ കെ. ജീവാനന്ദൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.ടി.എം. കോയ , ഡോ. പി.ടി. അനി, എം.ജി. ബൽരാജ്, ജോയ് തോമസ് എന്നിവർ പ്രസംഗിച്ചു.