നാദാപുരം: കല്ലാച്ചി സി.കുമാരൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ പുസ്തക ചർച്ച നടത്തി. എസ്.കെ.പൊറ്റക്കാട്ട് അവാർഡ് നേടിയ അനു പാട്യംസിന്റെ 'നീല മലയിലെ മായാകാഴ്ചകൾ' എന്ന പുസ്തകമാണ് ചർച്ച ചെയ്തത്. സുരേന്ദ്രൻ തൂണേരി അദ്ധ്യക്ഷത വഹിച്ചു. ശ്രീനി എടച്ചേരി ഉദ്ഘാടനം ചെയ്തു. എ.കെ.പീതാംബരൻ പുസ്തകം അവലോകനം ചെയ്തു. കെ.ഹേമചന്ദ്രൻ, മോഹനൻ, രാജൻ കേളോത്ത്, കെ.ടി.കെ.ചാന്ദിനി, സുമേഷ് കല്ലാച്ചി, എ.കെ.പി.കുഞ്ഞബ്ദുല്ല, വിമൽ കുമാർ കണ്ണങ്കെ, ലിനീഷ് അരുവിക്കര എന്നിവർ പ്രസംഗിച്ചു. ലൈബ്രറി വൈസ് പ്രസിഡന്റ് സന്തോഷ് കക്കാട്ട് സ്വാഗതവും രഞ്ജിത്ത് നന്ദിയും പറഞ്ഞു.