കോഴിക്കോട്: കിഷോർകുമാർ ഫൗണ്ടേഷനും ലയൺസ് ഇന്റർനാഷണലും സംയുക്തമായി ഹിന്ദി സിനിമയിലെ ഇതിഹാസ ഗായകരായിരുന്ന കിഷോർകുമാറിനും ലതാജിക്കും സ്മരണാഞ്ജലി അർപ്പിച്ച്കൊണ്ട് ഇന്ന് ടാഗോർ ഹാളിൽ ലൈവ് മ്യൂസിക് സംഘടിപ്പിക്കും.കിഷോർകുമാറിന്റെ 93ാം ജന്മദിനാഘോഷവും ലതാജിയുടെ അനുസ്മരണത്തോടനുബന്ധിച്ചാണ് പരിപാടി. വൈകിട്ട് 6.30ന് ഡോ. പി സുധീർ ഉദ്ഘാടനം ചെയ്യും. കിഷോർകുമാറും ലതാജിയും യുഗ്മ ഗാനങ്ങളാണ് പരിപാടിയുടെ മുഖ്യ ആകർഷണമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു,