4
സാജൻ പുതിയോട്ടിലിന്റെ കവിതാസമാഹാരമായ 'അച്ഛനാണെന്റെ പൊലീസ്' ഫറോക്ക് അസി.പൊലീസ് കമ്മീഷണർ എ.എം സിദ്ദീഖിന് നൽകി കവി പി.കെ ഗോപി പ്രകാശനം ചെയ്യുന്നു.

കോഴിക്കോട്: പന്നിയങ്കര പൊലീസ് സ്‌റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സാജൻ പുതിയോട്ടിലിന്റെ കവിതാസമാഹാരം കവിയും ഗാനരചയിതാവുമായ പി.കെ. ഗോപി ഭദ്രദീപം കൊളുത്തി പ്രകാശനം ചെയ്തു. ഫറോക്ക് അസി.പൊലീസ് കമ്മീഷണറും തിരക്കഥാകൃത്തും സംവിധായകനുമായ എ.എം സിദ്ദീഖ് പുസ്തകം ഏറ്റുവാങ്ങി. മുതിർന്ന സാഹിത്യകാരൻ പി.കെ. പാറക്കടവ് അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം പി. രമാദേവിക്ക് പുസ്തകം നൽകി വേൾഡ് മലയാളി ഓർഗനൈസേഷൻ ചീഫ് കോ-ഓർഡിനേറ്റർ സുമ വിജയൻ പുസ്തകത്തിന്റെ ആദ്യ വിൽപന നിർവഹിച്ചു. സാഹിത്യ പബ്ലിക്കേഷൻസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മാനാഞ്ചിറ സ്‌പോർട്സ് കൗൺസിൽ ഹാളിൽ പ്രൊഫ.കെ.വി തോമസ്, എഴുത്തുകാരൻ റജി നളന്ദ, സൈക്കോളജിസ്റ്റ് ലിയോ ജോണി പുൽപ്പള്ളി, കഥാകൃത്ത് സുദീപ് തെക്കേപ്പാട്ട്, കേരള പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വി.പി പവിത്രൻ, കെ.പി ജയരാജ് വയനാട്, ടി. സത്യൻ, സുഷ വിജയ്, സാജൻ പുതിയോട്ടിൽ എന്നിവർ പ്രസംഗിച്ചു.