മുക്കം: മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ നഗരസഭ ദുരന്ത നിവാരണ സമിതി അവലോകനം യോഗം ചേർന്നു. റവന്യു, അഗ്നിശമന സേന, പൊലീസ്, വൈദ്യുതി, ആരോഗ്യം എന്നീ വിഭാഗങ്ങളുടെ പ്രതിനിധികളും നഗരസഭ കൗൺസിലർമാരും പങ്കെടുത്തു. നഗരസഭ പരിധിയിൽ പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിനാവശ്യമായ മുൻ കരുതലുകൾ ചർച്ച ചെയ്തു. നഗരസഭ ചെയർമാൻ പി.ടി.ബാബു അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ.കെ.പി.ചാന്ദ്നി നന്ദി പറഞ്ഞു.