മുക്കം: വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന വ്യാപാരിമിത്ര സുരക്ഷാപദ്ധതിയുടെ ഉദ്ഘാടനവും സി.ബി.എസ്.ഇ പരീക്ഷയിലും പ്രൊഫഷണൽ കോഴ്സുകളിലും വിജയിച്ചവരെ അനുമോദിക്കലും നടത്തി. വ്യാപാരിമിത്ര പദ്ധതിയുടെ ഉദ്ഘാടനം മുക്കം നഗരസഭാ ചെയർമാൻ പി.ടി.ബാബു, ശ്രീരാഗം ജ്വല്ലറി ഉടമ ഷാജുവിന് നൽകി നിർവഹിച്ചു. വ്യാപാരി മന്ദിരം ഹാളിൽ നടന്നചടങ്ങ് മുക്കം മേഖലാ പ്രസിഡന്റ് കെ.ടി.നളേശൻ ഉദ്ഘാടനംചെയ്തു. കെ.എം. കുഞ്ഞവറാൻ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. കെ.ശ്രീകാന്ത്, അഡ്വ.ആതിര ശശിധരൻ, അഡ്വ. അർജുൻ അക്കരപറമ്പിൽ, ദേശീയ റോബോട്ടിക് ചാലഞ്ചിൽ കേരളത്തെ പ്രതിനിധീകരിച്ച് മൂന്നാം സ്ഥാനം നേടിയ നവനീത് നളേശ്, സി.ബി.എസ്.ഇ വിജയികൾ, എന്റെ മുക്കം സന്നദ്ധസേന എന്നിവരെയാണ് ആദരിച്ചത്. മുക്കം നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ്, യു.കെ. ശശിധരൻ, ടി.എ അശോക്, ജയ്സൺ കാക്കശ്ശേരി, കെ.പി.മുഹമ്മദ്, റഫീഖ് വാവാച്ചി, ബാബു വെള്ളാരംകുന്ന്, സ്മിതാ രാജീവ് എന്നിവർ പ്രസംഗിച്ചു.