താമരശ്ശേരി: ദേശീയ പാതയിൽ ഈങ്ങാപ്പുഴക്ക് സമീപം നെരൂക്കും ചാലിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. കോടഞ്ചേരി സ്വദേശി രജിനാണ് പരിക്കേറ്റത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് അപകടം. നെരൂക്കും ചാലിൽ നിന്നും ചമൽ ഭാഗത്തേക്കുള്ള റോഡിൽ പ്രവേശിക്കുകയായിരുന്ന കാറിലേക്ക് അടിവാരം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു.