kaval
kaval

താമരശ്ശേരി : സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് , സംയോജിത ശിശുസംരക്ഷണ പദ്ധതി, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, സെന്റർ ഫോർ ഓവറോൾ ഡെവലപ്പ്‌മെന്റ് താമരശ്ശേരി എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിൽ നടപ്പാക്കുന്ന കാവൽ പദ്ധതിയുടെ കേസ് വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ അംഗീകൃത യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള എം.എസ്.ഡബ്ല്യു നേടിയ വിദ്യാർത്ഥികൾ ബയോഡാറ്റ സഹിതം 10ന് വൈകീട്ട് അഞ്ചു മണിക്കകം അപേക്ഷ സമർപ്പിക്കണം. കുട്ടികളുടെ മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഫോൺ : 8156833189, 0495 2223022