അത്തോളി :വേളൂർ ജി.എം.യു.പി.സ്കൂളിൽ പ്രേംചന്ദ് ദിനാഘോഷവും സുരീലി ഹിന്ദി ഉത്സവ് ഉദ്ഘാടനവും എഴുത്തുകാരൻ ശരീഫ് കാപ്പാട് നിർവഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഹിന്ദി, ഉർദു ക്ലബുകളുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. പി.ടി.എ പ്രസിഡന്റ് വി.എം.മനോജ്, പ്രധാനാദ്ധ്യാപകൻ കെ.സി. മുഹമ്മദ് ബഷീർ, സ്കൂൾ ലീഡർ പാർവ്വതി മോഹൻ,സായം സാഗർ,വി.ലിജു, അമൃത,കെ.അബൂബക്കർ പ്രസംഗിച്ചു.