നാദാപുരം: ഇതര സംസ്ഥാന തൊഴിലാളി കഞ്ചാവുമായി പിടിയിലായി. പശ്ചിമ ബംഗാൾ 24 ഫർഗാന സ്വദേശി മുജഹർ മൊഹല്ല(21)യാണ് പിടിയിലായത്. ഇയാളിൽ നിന്ന്155 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ചൊവ്വാഴ്ച രാത്രി എട്ടരയോടെ പാറക്കടവ് ടൗണിൽ കഞ്ചാവ് വിൽപന നടത്തുന്നതായി നാട്ടുകാർ വളയം പൊലിസിൽ അറിയിക്കുകയായിരുന്നു. വളയം എസ്.ഐ വി. വി.അനീഷിന്റെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി.