കോഴിക്കോട്: 2022-2023 അദ്ധ്യയനവർഷം പ്ലസ് വൺ, ഡിഗ്രി മറ്റ് പോസ്റ്റുമെട്രിക് തലത്തിൽ പുതുതായി പ്രവേശനം നടത്തിയ ജില്ലയിലെ പട്ടിക വർഗ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനാവശ്യമായ സംശയ നിവാരണത്തിന് ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. കോഴിക്കോട് ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിലാണ് ഇ ഗ്രാൻഡ് ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചത്. ഫോൺ: 0495 2376364, 8547441900.