ബാലുശ്ശേരി: ഇരുപത് പ്രവൃത്തികൾ മാത്രമെ ഒരു പഞ്ചായത്തിൽ ഒരേ സമയം പാടുള്ളൂ എന്ന നിർദ്ദേശം ഒരു കുടുംബത്തിന് നൂറ് തൊഴിൽ ദിനങ്ങൾ എന്ന പ്രഖ്യാപിത ലക്ഷ്യത്തെ അട്ടിമറിക്കുമെന്നും ഇത്തരം അശാസ്ത്രീയ നിർദ്ദേശത്തിലൂടെ പദ്ധതിയെ തകർക്കരുതെന്നും എച്ച്.എം.എസ്ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എ.കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ദിനേശൻ പനങ്ങാട്, വിജേഷ് ഇല്ലത്ത്, എം.എം.ഭരതൻ, ഗണേശൻ തുരുത്യാട് എന്നിവർ പ്രസംഗിച്ചു.