dal

വടകര: ദേശീയപാത വികസനത്തിന്റെ ഭാഗമായി ചോമ്പാലിൽ ടോൾ പ്ലാസ നിർമ്മിക്കുന്നതിനാൽ കുഞ്ഞിപ്പള്ളി മുതൽ മുക്കാളി വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലെയും സർവീസ് റോഡുകൾ ഒഴിവാക്കിയ നടപടി പിൻവലിക്കണമെന്ന് ലോക് താന്ത്രിക് യുവ ജനതാദൾ അഴിയൂർ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. റോഡിന്റെ കിഴക്ക്,​ പടിഞ്ഞാറ് ഭാഗങ്ങളിലുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന പരിഷ്ക്കാരം പുനപരിശോധിച്ചില്ലെങ്കിൽ ഹൈവേ നിർമാണം തടയാൻ യാത്രക്കാർ നിർബന്ധിതരാകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. കെ.എം.അജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കിരൺജിത്ത്, പ്രമോദ് മാട്ടിണ്ടി, കെ.പ്രശാന്ത്,​ കെ.പി.അനൂപ്,​ എൻ.പി. മഹേഷ് ബാബു, കെ.കെ.രാജേഷ്,​ പി.വി.അഖിൽ എന്നിവർ പ്രസംഗിച്ചു.