കോഴിക്കോട് : മുക്കം ക്ഷീരോൽപാദക സഹകരണ സംഘത്തിൽ നിന്നും നാലു വർഷം മുമ്പ് വിരമിച്ച ജീവനക്കാരിക്ക് പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കാത്തതിന്റെ കാരണം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷൻ നോട്ടീസയച്ചു.ക്ഷീര വികസന വകുപ്പ് ഡപ്യൂട്ടി ഡയരക്ടർക്കാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നോട്ടീസയച്ചത്. ഒരു മാസത്തിനകം റിപ്പോർട്ട് നൽകണം. കേസ് അടുത്തമാസം നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. എൽസമ്മ ജോസ് സമർപ്പിച്ച പരാതിയിലാണ് നടപടി.