കെയിലാണ്ടി: പോക്സോ കേസ് പ്രതിയ്ക്ക് അഞ്ച് വർഷം തടവും അൻപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി. ഏകരൂൽ സ്വദേശി പൂച്ചപള്ളി വീട്ടിൽ ബാബു(51) നെയാണ് ജഡ്ജ് അനിൽ ടി.പി ശിക്ഷ വിധിച്ചത്. 2019ലാണ് കേസിന്സ്പദമായ സംഭവം.വീട്ടിലെ പുറത്തെ ബാത്‌റൂമിൽ പോയി തിരിച്ചു വന്ന കുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ബാലുശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് സബ് ഇൻസ്‌പെക്ടർ പി.ദിനേഷ്കുമാർ ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ വേണ്ടി അഡ്വ.പി.ജെതിൻ ഹാജരായി.