guruvayur
guruvayur

കോഴിക്കോട് : ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ വിവാഹം ബുക്ക് ചെയ്യുന്നതിന് എണ്ണം നിജപ്പെടുത്താൻ തീരുമാനിച്ച ദേവസ്വം ബോർഡ് തീരുമാനം പുനഃപരിശോധിക്കണമെന്ന് പണിക്കർ സർവീസ് സൊസൈറ്റി.

വിവാഹകർമങ്ങൾ നടത്താൻ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ് ദേവസ്വം ബോർഡ് ചെയ്യേണ്ടിയിരുന്നത്. പണിക്കർ സർവീസ് സൊസൈറ്റി ജ്യോതിഷസഭ സംസ്ഥാന സമിതി യോഗത്തിൽ ബേപ്പൂർ.ടി.കെ. മുരളീധരപണിക്കർ അദ്ധ്യക്ഷത വഹിച്ചു. ചെലവൂർ ഹരിദാസ പണിക്കർ, എം.പി. വിജിഷ് പണിക്കർ, മൂലയിൽ മനോജ് പണിക്കർ, അനിൽ പണിക്കർ, എം. മിഥുൻ പണിക്കർ, എം.കെ അജയൻ പണിക്കർ, പ്രമോദ് പണിക്കർ എന്നിവർ പ്രസംഗിച്ചു.