കോഴിക്കോട്: കിഷോർ കുമാറിനും ലതാ മങ്കേഷ്‌കറിനും ശ്രദ്ധാഞ്ജലിയർപ്പിച്ച് കിഷോർ-ലതാജി ലൈവ് മ്യൂസിക് ഷോ. ടാഗോർ ഹാളിൽ ഹംസബ് ഉസ്താദ് ഹെ എന്ന ചിത്രത്തിൽ ലതാ മങ്കേഷ്‌കർ ആലപിച്ച അജ്‌നബി എന്ന ഗാനം പാടിയാണ് ഗായിക ഗംഗ ലൈവ് മ്യൂസിക്കിന് തുടക്കമിട്ടത്. ഡോ. അനു ദേവാനന്ദ്, സലീഷ് ശ്യാം, ഫസൽ ഗഫൂർ, വിനീഷ് വിദ്യാധരൻ എന്നിവർ ഗാനം ആലപിച്ചു.
ലയൺസ് ഇന്റർ നാഷണൽ ഡിസ്ട്രിക്ട് ഗവർണർ പി.സുധീർ ഉദ്ഘാടനം ചെയ്തു. കിഷോർ കുമാർ ഫൗണ്ടേഷൻ രക്ഷാധികാരി ഡോ.ഫസൽ ഗഫൂർ കിഷോർ കുമാർ അനുസ്മരണം നടത്തി. ഫൗണ്ടേഷൻ പ്രസിഡന്റ് വിനീഷ് വിദ്യാധരൻ അദ്ധ്യക്ഷത വഹിച്ചു.