newds

പയ്യോളി : തിക്കോടിക്കാരായ പ്രവാസികളുടെ ഗ്ലോബൽ സംഘടനയായ 'ഗ്ലോബൽ തിക്കോടിയൻസ് ഫോറം' (ജി.ടി.എഫ്) സർഗോത്സവം 6, 7 തീയതികളിൽ പയ്യോളി തിക്കോടിയൻ സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 6ന് വൈകിട്ട് 3ന് മേലടി രവി ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്യും. സാംസ്കാരിക സംഗമം പി.ടി കുഞ്ഞി മുഹമ്മദ് ഉദ്ഘാടനം ചെയ്യും. 7 മണിക്ക് നാടക മത്സരം . 7ന് വൈകിട്ട് 4ന് സർഗോത്സവ ജേതാക്കളുടെ പരിപാടികളുടെ അവതരണം. 6 മണിക്ക് മന്ത്രി അഹമ്മദ് ദേവർ കോവിൽ സർഗോത്സവം ഉദ്ഘാടനം ചെയ്യും. 7 മണിക്ക് പ്രസിദ്ധ ഗായിഗ യുംന അജിൻ അവതരിപ്പിക്കുന്ന സംഗീതനിശയോടെ പരിപാടികൾ അവസാനിക്കും. വാർത്താസമ്മേളനത്തിൽ അഫ്സൽ കളപ്പുരയിൽ,വി.കെ അബ്ദുൾ ലത്തീഫ്, അലി പുതുക്കുടി, നിയാസ് പെരുമാൾ പുരം,അസീസ് പള്ളിക്കര, ജി.ആർ അനിൽ എന്നിവർ പങ്കെടുത്തു.