img20220804
എ.എം.ജലീൽ, എ.എം ഉണ്ണിമോയി എന്നിവർ നൽകിയ ഉപകരണങ്ങൾ ആശ്വാസ് ഭാരവാഹികൾ ഏറ്റുവാങ്ങുന്നു

മുക്കം: കാരശ്ശേരി പഞ്ചായത്തിലെ കിടപ്പു രോഗികൾക്കും ദീർഘകാല ചികിത്സയിലുള്ളവർക്കും പരിചരണം നൽകുന്ന ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റിക്ക് പിതാവിന്റെ സ്മരണയിൽ മക്കളുടെ സഹായം. എ.എം ഉണ്ണി മാമുവിന്റെ മക്കളായ എ.എം.ജലീൽ, എ.എം ഷാഫി എന്നിവരാണ് കട്ടിലുകൾ, ഓക്സിജൻ കോൺസന്ററേറ്ററുകൾ, സിലിണ്ടർ, വാക്കർ തുടങ്ങിയവ നൽകിയത്. ആശ്വാസ് ഭാരവാഹികൾ ഏറ്റുവാങ്ങി. കെ.കെ.ആലിഹസൻ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ.അബ്ദുറഹിമാൻ, ടി.പി.അബ്ബാസ്, അഷ്‌റഫ് തച്ചാറമ്പത്ത്, സി.ഫസൽ ബാബു, എം.ടി.സെയ്ത് ഫസൽ, ജി.അബ്ദുൽ അക്ബർ, മുഹമ്മദ് കക്കാട്, എം.സി മുഹമ്മദ്, എ.കെ.സാദിഖ്, ഗസീബ് ചാലൂളി, എൽ.കെ.മുഹമ്മദ്, വി.പി.ഉമ്മർ, പി.ഉസ്മാൻ , നിഷാദ് വീച്ചി, നടുക്കണ്ടി അബൂബക്കർ, എം.എ.സൗദ എന്നിവർ സംബന്ധിച്ചു.