കോഴിക്കോട് : ആവിക്കൽ തോട് മലിനജല സംസ്കരണ പ്ലാന്റിനെതിരെ സമരം ചെയ്യുന്ന ജനകീയ സമരസമിതി ജനറൽ കൺവീനർ ഇർഫാൻ ഹബീബിന് ജാമ്യം. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച ഇർഫാൻ ഹബീബിന് സമരസമിതി പ്രവർത്തകർ സ്വീകരണം നൽകി.പ്രദേശവാസികളും വിവിധ സംഘടന പ്രതിനിധികളും ഹാരാർപ്പണം നടത്തി. നൂറുകണക്കിന് നാട്ടുകാർ ഹാർബറിനു മുന്നിൽ നിന്നും ജാഥയായി പുതിയകടവിലേക്ക് പ്രകടനം നടത്തി. തിങ്കളാഴ്ച സംഘർഷത്തിന്റെ പേരിൽ ചൊവ്വാഴ്ചയാണ് ഇർഫാൻ ഹബീബിനെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
സമരസമിതി ചെയർമാൻ പി. ദാവൂദ്, വാർഡ് കൗൺസിലർ സൗഫിയ അനീഷ്, തൽഹത്ത് വെള്ളയിൽ , റഫീക് പുതിയകടവ്, ഗഫൂർ വെള്ളയിൽ, സി.പി. മുഹമ്മദ്, മജീദ് വെള്ളയിൽ, പുഷ്പലത, ബഷീർ പുതിയകടവ് എന്നിവർ സംസാരിച്ചു.

@ ഐക്യദാർഢ്യ സദസ് മാറ്റി

കെ.പി.സി.സി സെക്രട്ടറി പ്രതാപവർമ തമ്പാന്റെ നിര്യാണത്തെ തുടർന്ന് യു.ഡി.എഫ് ജില്ല കമ്മിറ്റി പ്രദേശവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്താൻ നിശ്ചചയിച്ച ഐക്യദാർഢ്യ സദസ് മാറ്റിവെച്ചു.