കോഴിക്കോട് : നാട്ടുകലാകാരക്കൂട്ടം കോഴിക്കോട് ജില്ലാ കമ്മിറ്റി നഞ്ചമ്മയ്ക്ക് ഐക്യദാർഢ്യം പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ടി. രജനി ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ജില്ലാ പ്രസിഡന്റ് റീജു ആവള അദ്ധ്യക്ഷത വഹിച്ചു. ഫോക്‌ലോറിസ്റ്റും കവിയും ആക്ടിവിസ്റ്റുമായ ഗിരീഷ് ആമ്പ്ര, നാട്ടുകലാകാരക്കൂട്ടം ജില്ലാകമ്മിറ്റി അംഗം ചേളന്നൂർ പ്രേമൻ, കോട്ടക്കൽ ഭാസ്‌കരൻ, സജീവൻ കൊയിലാണ്ടി, ബജേഷ് ബി.ജെ കാക്കൂർ, മണികണ്ഠൻ തവനൂർ തുടങ്ങിയവർ പ്രസംഗിച്ചു. നാട്ടുകലാകാരക്കൂട്ടം ജില്ലാ ജനറൽ സെക്രട്ടറി അതുല്യ കിരൺ സ്വാഗതവും ട്രഷറർ രമേശ് ഡി വെണ്മയത്ത് നന്ദിയും പറഞ്ഞു. തുടർന്ന് നാട്ടുവാദ്യങ്ങളുടെ അകമ്പടിയോടെ ഗോത്രഗാനങ്ങളും നാട്ടുപാട്ടുകളും അരങ്ങേറി.